'നിങ്ങളുടെ പ്രാർത്ഥനയ്ക്ക് നന്ദി' - പേളി മാണി അമ്മയായ സന്തോഷം പങ്കുവെച്ച് ശ്രീനിഷ്

'നിങ്ങളുടെ പ്രാർത്ഥനയ്ക്ക് നന്ദി' - പേളി മാണി അമ്മയായ സന്തോഷം പങ്കുവെച്ച് ശ്രീനിഷ്

നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് വിവരം ആരാധകരുമായി പങ്കുവയ്ച്ചത്.

"ദൈവം ഞങ്ങള്‍ക്കായി അയച്ച സമ്മാനം, സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി," ശ്രീനിഷ് കുറിക്കുന്നു.

സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.

ആരാധകര്‍ മാത്രമല്ല മുന്‍ ബിഗ് ബോസ് താരങ്ങളും, പ്രമുഖ ബിഗ് സ്‌ക്രീന്‍- മിനി സ്‌ക്രീന്‍ താരങ്ങളും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടെത്തുന്നുണ്ട്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളിയും ശ്രീനിഷും

No stories found.
Anweshanam അന്വേഷണം
www.anweshanam.com