'പത്രോസിന്റെ പടപ്പുകള്‍ ' ഫസ്റ്റ്ലുക്ക് പുറത്ത്

മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ചേര്‍ന്നാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
'പത്രോസിന്റെ പടപ്പുകള്‍ ' ഫസ്റ്റ്ലുക്ക് പുറത്ത്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥയൊരുക്കുന്ന ചിത്രം 'പത്രോസിന്റെ പടപ്പുകള്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ചേര്‍ന്നാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദീന്‍ , ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകന്‍ തുടങ്ങിയവരും, നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നു. ജയേഷ് മോഹനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. ജേക്സ് ബിജോയ് സംഗീതം നിര്‍വഹിക്കുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com