പിപിഇ കിറ്റ് ധരിച്ച് നടിയുടെ പിറന്നാള്‍ ആഘോഷം
Entertainment

പിപിഇ കിറ്റ് ധരിച്ച് നടിയുടെ പിറന്നാള്‍ ആഘോഷം

News Desk

News Desk

പഞ്ചാബി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയായ പരുള്‍ ഗുലാട്ടിയാണ് പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ പാര്‍ട്ടി എന്ന ക്യാപ്ഷനോടെ നടി തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും. പിപിഇ കിറ്റ് ആയിരുന്നു ബര്‍ത്‌ഡേ വസ്ത്രത്തിന്റെ തീം എന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ പിപിഇ കിറ്റുകള്‍ ഇത്തരത്തില്‍ പാഴാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാമായിരുന്നില്ലേ എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തതിരിക്കുന്നത്. പാന്‍ഡെമിക് കാലത്ത് പിപിഇ കിറ്റ് ദുരുപയോഗം ചെയ്യുന്നത് അസംബന്ധമാണെന്നും ചിലര്‍ പറഞ്ഞു. പിപിഇ കിറ്റ് ഫാഷന്‍ പരീക്ഷണം നടത്താനുള്ള വസ്ത്രമല്ലെന്നും ആളുകള്‍ കമന്റ് ചെയ്തു.

Anweshanam
www.anweshanam.com