കേ​ര​ള സൈ​ഗാ​ള്‍ പാ​പ്പു​ക്കു‌​ട്ടി ഭാ​ഗ​വ​ത​ര്‍ അ​ന്ത​രി​ച്ചു
Entertainment

കേ​ര​ള സൈ​ഗാ​ള്‍ പാ​പ്പു​ക്കു‌​ട്ടി ഭാ​ഗ​വ​ത​ര്‍ അ​ന്ത​രി​ച്ചു

കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം

News Desk

News Desk

കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

സം​ഗീ​ത നാ​ട​ക​ങ്ങ​ളി​ലൂ​ടെ ക​ലാ​രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം കേ​ര​ള സൈ​ഗാ​ള്‍ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ത​ന്‍റെ ഏ​ഴാ​മ​ത്തെ വ​യ​സി​ല്‍ വേ​ദ​മ​ണി എ​ന്ന സം​ഗീ​ത​നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം അ​ര​ങ്ങി​ലെ​ത്തി​യ​ത്.

മാ​യ, സ​മ​ത്വം സ്വാ​ത​ന്ത്ര്യം, തെ​രു​വു​തെ​ണ്ടി, ക​മ്യൂ​ണി​സ്റ്റ് അ​ല്ല, ഭാ​ഗ്യ​ച​ക്രം, ഇ​ണ​പ്രാ​വു​ക​ള്‍, ചി​രി​ക്കു​ന്ന ചെ​കു​ത്താ​ന്‍, പ​ത്തൊ​മ്ബ​താം നൂ​റ്റാ​ണ്ട് തു​ട​ങ്ങി നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലാ​യി പ​തി​ന​യ്യാ​യി​രം വേ​ദി​ക​ളി​ല്‍ നാ​ട​കം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​രു​പ​ത്ത​ഞ്ചോ​ളം സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്.

ഗുരുവായൂരപ്പന്‍,സ്ത്രീഹൃദയം,ഒരാള്‍കൂടി കള്ളനായി, മുതലാളി, വിരുതന്‍ ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ചിട്ടുണ്ട്. 95-ാം വയസില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ 'എന്റടുക്കെ വന്നടുക്കും' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ന​ട​ന്‍ മോ​ഹ​ന്‍​ജോ​സ്, സം​വി​ധാ​യകന്‍ കെ.​ജി. ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ​യ​യും ഗാ​യി​ക​യു​മാ​യ സെ​ല്‍​മ, സാബു ജോസ് എന്നിവര്‍ മ​ക്ക​ളാ​ണ്.

Anweshanam
www.anweshanam.com