ബെവാച്ച് സുന്ദരി പമേല അനുരാഗത്തിൻ്റെ വേലിയേറ്റത്തിലാണ്

മുഴുവൻ സമയ അംഗരക്ഷകനുമായാണ് പുതിയ പ്രണയബന്ധം
ബെവാച്ച് സുന്ദരി പമേല അനുരാഗത്തിൻ്റെ വേലിയേറ്റത്തിലാണ്

ജനപ്രിയ ടിവി പ്രോഗ്രാം ബെവാച്ച് സുന്ദരി പമേല ആൻഡേഴ്സൺ അനുരാഗത്തിൻ്റെ പരമ കോടിയിലാണ്. പരസ്യചിത്ര മോഡൽ കൂടിയായ 53-കാരി സുന്ദരിക്ക് മുഴുവൻ സമയ അംഗരക്ഷകനുമായാണ് പുതിയ പ്രണയബന്ധം. അംഗരക്ഷകൻ്റെ പേര് പക്ഷേ പമേല വെളിപ്പെടുത്തിയില്ല. ലോക്ക് ഡൗൺ വേളയാണ് ഇരുവരെയും പ്രണയബദ്ധരാക്കിയത്.

മഹാമാരിയിലെ ലോക്ക് ഡൗണിൽ വന്യമായൊരു അവസ്ഥയിലകപ്പെട്ടുപോയി പമേല. മഹാമാരി തീർത്ത ലോക്ക് ഡൗൺ വേളയിൽ പ്രണയാതുര മനസ്സിനെ പമേലക്ക് പിടിച്ചുകെട്ടാനായില്ല. ഒരു ഇണയുടെ പ്രണയവും സാമീപ്യവും വേണമെന്ന കലശലായ മോഹം.

40 വയസ്സിലധികം പ്രായമുള്ള അംഗരക്ഷകനിലൂടെയാണ് പമേല യുടെ മോഹം പൂവണിഞ്ഞത്. അനുരാഗം ആഴത്തിൽ ആറാടിയത് അനുയോജ്യനിൽതന്നെ. പ്രണയാർദ്രമായ പമേലക്ക് വേണ്ടതെന്തെന്നതിൽ പുതിയ കമിതാവിന് കൃത്യതയാർന്ന വ്യക്തതയുണ്ട്. തൻ്റെ സർവ്വ അഭിനിവേശത്തിനുമൊത്തുയരാൻ പ്രാപ്തിയുള്ള കമിതാവിനെ തന്നെയാണ് പമേല ലോക്ക് ഡൗൺ വേളയിൽ കണ്ടെത്തിയത്.

പമേലയും ബോഡിഗാര്‍ഡും.
പമേലയും ബോഡിഗാര്‍ഡും.

ഇരുവർക്കുമിടയിലെ പ്രണയ സല്ലാപങ്ങൾ കാണാൻ നല്ല ചേലാണ്. പമേല പൂർണ്ണമായും എല്ലാ അർത്ഥത്തിലും സംതൃപ്ത. കമിതാക്കൾ ഒരു വേള പോലും പിരിഞ്ഞിരിക്കുന്നില്ല. ഇരുവരും കാനഡയ്ക്ക് ചുറ്റും അതിരറ്റ അനുരാഗത്തിൽ പാറിപറക്കുകയാണ്. ഹോട്ടലുകളിൽ തമ്പടിക്കുന്നു. ഇത് മഹാമാരിക്കാലത്തെ ബെവാച്ച് സുന്ദരി പമേലയുടെ ഏറ്റവും ധന്യമായ ലൈംഗികാഭിനിവേശ സംഗമ നിമിഷങ്ങൾ.

പ്രണയ ജോഡികളുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് അന്യർക്ക് 'പ്രവേശന വിലക്ക്'. തീർത്തും സ്വകാര്യ സല്ലാപ നിമിഷങ്ങളുടെ ആറാട്ട്. ഇതു പറയുമ്പോഴും പപ്പരാസി മാധ്യമങ്ങൾ ബെവാച്ച് സുന്ദരിയുടെ പുതിയ പ്രണയ വിശേഷങ്ങൾ വാരിവിതറുന്നുണ്ടെന്നത് ശ്രദ്ധേയം.

കമിതാവിനൊപ്പം പമേലയുടെ വാൻ‌കൂവറിലെ വസതിയിലാണ് ണ് അനുരാഗത്തിൻ്റെ വേലിയേറ്റം തിമർത്താടുന്നത്. കമിതാവിൻ്റെ അംഗരക്ഷക ജീവിതത്തിലെ ആദ്യ സെലിബ്രിറ്റി - 'ബ്ളോണ്ട് ആൻഡ് ബ്ളോണ്ടർ' താരസുന്ദരി പമേല ആൻഡേഴ്സൺ. കമിതാവ് ഹോളിവുഡ് അന്ത:പുരവാസിയല്ല. ഇതാണ് പമേലയ്ക്ക് അനുയോജ്യമായതെന്ന് അവരുമായടുപ്പുമുള്ളവർ പറയുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ജാസ്മിൻ ഡോട്ട് കോമിന്റെ പുതിയ ക്രിയേറ്റീവ് ഡയറക്ടറാണ് പമേല ആൻഡേഴ്സൺ. ഈ സൈറ്റിൻ്റെ ചാറ്റ് ബോക്സി (സല്ലാപ പെട്ടി) ലെത്തുന്നവർക്ക് തങ്ങളുടെ പ്രിയ താരങ്ങളുമായി സ്വകാര്യമായി സല്ലാപത്തിലേർപ്പെടുവാൻ അവസരമുണ്ട്.

ജാസ്മിൻ സല്ലാപ പെട്ടിയിലെത്തുന്നവരുടെ സർവ്വ ഇന്ദ്രിയങ്ങളെയും ഇക്കിളിപ്പെടുത്തിയുള്ള പമേലയുടെ സല്ലാപങ്ങൾ രസകരവും കുസൃതി കലർന്നതുമാണ്. ഇപ്പോഴത്തെ വഴിഞ്ഞൊഴുകുന്ന പ്രണയം പോലെ തന്നെയാണ് സല്ലാപ പെട്ടിയിലെ പമേലയുടെ ഇക്കിളിപ്പെടുത്തുന്ന സല്ലാപങ്ങൾ.

ഇപ്പോൾ പമേല പക്ഷേ സ്വന്തം കമിതാവിൻ്റെ കടുത്ത പ്രണയിനിയെന്ന നിലയിൽ ഏറെ തിരക്കിലായിപ്പോയി. ഇതാകട്ടെ പമേലയുടെ സല്ലാപ പെട്ടിയിൽ നിന്ന് ഇക്കളിപ്പെടുത്തലുകളുടെ പരമാനന്ദം ആവോളം നുകർന്നിരുന്ന ആരാധക വൃന്ദത്തിന് വിനയായി. കമിതാവുമായി പ്രണയകേളികളുടെ പരമ കോടിയിൽ മതിമറന്നാടുന്ന പമേല സല്ലാപപെട്ടി കൈവിട്ടതോടെ ആരാധകവൃന്ദം 'വഴിയാധാര'മായി!

ഹോളിവുഡ് നിർമ്മാതാവ് പീറ്റേഴ്‌സിനെ ഈ വർഷം ജനുവരിയിൽ ബേവാച്ച് സുന്ദരി വിവാഹം കഴിച്ചു.12 ദിവസത്തേക്ക് മാത്രം. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിനങ്ങളിൽ തന്നെ പമേല ആൻഡേഴ്സണിൻ്റെ വൻസാമ്പത്തിക ബാധ്യതകൾ താന്‍ തീർത്തുകൊടുത്തു. അതിനുശേഷമാണ് തന്നെ പമേല ഉപേക്ഷിച്ചതെന്ന് പീറ്റേഴ്സ് പറയുന്നു. ഇത് പക്ഷേ അവർ നിഷേധിക്കുന്നുണ്ട്.

പമേലയും ജോണ്‍ പീറ്റേഴ്സും
പമേലയും ജോണ്‍ പീറ്റേഴ്സും

വിവാഹത്തിനു തൊട്ടുപിന്നാലെ തന്റെ പ്രൊഫഷണൽ ജീവിതത്തിൻ്റെ നിയന്ത്രണമേറ്റെടുക്കാൻ പീറ്റേഴ്‌സ് ശ്രമിച്ചുവെന്നതാണ് വിവാഹബന്ധം തകർന്നതിന് കാരണമായതെന്ന വിശദീകരണത്തിലാണ് പമേല ആൻഡേഴ്സൺ വൃന്ദം. ഇത് പക്ഷേ പീറ്റേഴ്സ് നിഷേധിച്ചു.

നിലവിലുള്ള പ്രണയബന്ധം തകർത്തായിരുന്നു പമേല ആൻഡേഴ്സണുമായുള്ള പീറ്റേഴ്‌സിൻ്റെ വിവാഹം. ഇത് പൊളിഞ്ഞതോടെ മുൻ കാമുകിയിൽ തന്നെ പീറ്റേഴ്സ് അഭയം തേടിയിരിക്കുകയാണ്.

അവലംബം: എഎൻഐ

Related Stories

Anweshanam
www.anweshanam.com