ജോജു ജോര്‍ജ്ജിന്റെ ഒരു 'താത്വിക അവലോകനം' ഫസ്റ്റ് ലുക്ക്

ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ജോജു ജോര്‍ജ്ജിന്റെ ഒരു 'താത്വിക അവലോകനം' ഫസ്റ്റ് ലുക്ക്

ജോജു ജോര്‍ജ്ജ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒരു താത്വിക അവലോകനം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അഖില്‍ മാരാരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, നിരഞ്ജ് രാജു, ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗീസ് യോഹന്നാനാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com