ഒഎൻവി സാഹിത്യ പുരസ്കാരം ഡോ എം. ലീലാവതിക്ക്

ഒഎൻവി സാഹിത്യ പുരസ്കാരം ഡോ എം. ലീലാവതിക്ക്

തിരുവനന്തപുരം: ഒഎൻവി സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ എം. ലീലാവതിക്ക്. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനും പ്രഭാവർമ്മ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.

മലയാളസാഹിത്യ നിരൂപണരംഗത്തെ സര്ഗ്ഗദീപ്തമായ ഈ വ്യക്തിത്വം വിമര്ശന സാഹിത്യരംഗത്തെ ഏകാന്ത ശോഭയോടെ തിളങ്ങി നില്ക്കുന്ന സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന് അവാര്ഡ് നിര്ണയ സമിതി അഭിപ്രായപ്പെട്ടു.

മഹാകവി ഒഎൻവിയുടെ സ്മരണ മുൻനിർത്തി സ്ഥാപിച്ചിട്ടുള്ള ഒഎൻവി കൾച്ചറൽ അക്കാദമി വര്ഷം തോറും നൽകുന്ന പുരസ്കാരം മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്പ്പെട്ടതാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com