രാഷ്ട്രീയത്തിലേക്കില്ല: പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി രജനികാന്ത്

ഈ മാസം 31നാണ് രജനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചിരുന്നത്.
രാഷ്ട്രീയത്തിലേക്കില്ല:  പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി  രജനികാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ പിന്മാറി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ രജനികാന്ത് അറിയിച്ചു.

കോവിഡ് സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉചിതമല്ലെന്ന് തോന്നിയതിനാലാണ് പിന്മാറ്റം. സമൂഹ മാധ്യമങ്ങളിലൂടെ മാത്രമുള്ള പ്രചാരണം ഫലപ്രദമാകില്ല. വാക്ക് പാലിക്കാത്തതില്‍ കടുത്ത വേദനയുണ്ട്. ആരാധകരുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്നും രജനികാന്ത് വ്യക്തമാക്കി. ഈ മാസം 31നാണ് രജനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com