സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

ചെന്നൈ: സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ശങ്കറിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നായകനായ 'യന്തിരന്‍' എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് നടപടി.

എഴുത്തുകാരന്‍ അരൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ശങ്കറിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 1996 ല്‍ പ്രസിദ്ധീകരിച്ച ജിഗുബ എന്ന തന്റെ ചെറുകഥ ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അരൂര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2010 ലാണ് 'യന്തിരന്‍' റിലീസായത്. അന്ന് കൊടുത്ത കേസില്‍ പത്തുവര്‍ഷമായിട്ടും ശങ്കര്‍ കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഹിന്ദിയിലേക്കും തെലുങ്കിലേക്കും ഡബ് ചെയ്ത ചിത്രം ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും രണ്ട് ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

2018 ല്‍ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com