ബോഡി ഷെയ്മിംഗിനെക്കുറിച്ച് നിത്യ മേനോന്‍

തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന മികച്ച നടിയാണ് നിത്യാ മേനോന്‍. മലയാളിയായ നിത്യ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയാകാറുണ്ട്.
ബോഡി ഷെയ്മിംഗിനെക്കുറിച്ച് നിത്യ മേനോന്‍

തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന മികച്ച നടിയാണ് നിത്യാ മേനോന്‍. മലയാളിയായ നിത്യ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയാകാറുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ ബാധിക്കാറില്ല എന്നാണ് നിത്യയുടെ പക്ഷം. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍. പരിഹാസങ്ങള്‍ എല്ലാവരെയും ബാധിക്കും, അത് ഉറപ്പാണ്. പക്ഷെ നമ്മളെ പരിഹസിക്കുന്നത് എല്ലായിപ്പോഴും നമ്മളെക്കാള്‍ കുറവുള്ള ആളുകളായിരിക്കും. എന്തുകൊണ്ട് ഭാരം വെക്കുന്നുവെന്ന് ആരും ചോദിക്കാറില്ല. എല്ലാം അവര്‍തന്നെ അനുമാനിക്കുന്നു. ഇതൊക്കെ വളരെ ചെറിയ കാര്യങ്ങളാണ്. ഇതിനെക്കുറിച്ചോര്‍ത്ത് വിഷമം തോന്നിയിട്ടില്ലെന്നും നിത്യ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com