വിനയന്‍റെ പത്തൊൻപതാം നൂറ്റാണ്ട്; പുതിയ പോസ്റ്റര്‍ പുറത്ത്

ചിത്രത്തില്‍ നവോഥാന നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് യുവതാരം സിജു വില്‍‌സണ്‍ ആണ്
വിനയന്‍റെ പത്തൊൻപതാം നൂറ്റാണ്ട്; പുതിയ പോസ്റ്റര്‍ പുറത്ത്

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ വിനയന്‍ തന്നെയാണ്‌ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ നവോഥാന നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് യുവതാരം സിജു വില്‍‌സണ്‍ ആണ്.

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമാണം. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ, സെന്തിൽ കൃഷ്ണ, , ബിബിൻ ജോർജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദർ,വർഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാൻസ, ഗായത്രി നമ്പ്യാർ,ബിനി,ധ്രുവിക,വിസ്മയ,ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമആണ് പത്തൊൻപതാം നൂറ്റാണ്ട്.

ക്യാമറ- ഷാജികുമാർ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്‌ഷൻ കൺട്രോളർ - ബാദുഷ,പിആർഒ -മഞ്ജു ഗോപിനാഥ്. വാഴൂർ ജോസ്, എ.എസ്. ദിനേശ്, ഡിസൈൻ- ഒാൾഡ് മങ്ക്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com