സ്വജനപക്ഷപാതത്തെ താന്‍ ഭയപ്പെട്ടിടില്ല; കരണ്‍  
ജോഹറിന് മറുപടിയുമായി കങ്കണ
Entertainment

സ്വജനപക്ഷപാതത്തെ താന്‍ ഭയപ്പെട്ടിടില്ല; കരണ്‍ ജോഹറിന് മറുപടിയുമായി കങ്കണ

ബോളിവുഡിലെ ആദ്യ നാളുകളില്‍ സ്വജനപക്ഷപാതം ഒരു വലിയ തടസ്സമായി താന്‍ കണക്കാക്കിയിട്ടില്ലെന്ന് ബോളിവുഡ് താരം കങ്കണ.

By News Desk

Published on :

ബോളിവുഡിലെ ആദ്യ നാളുകളില്‍ സ്വജനപക്ഷപാതം വലിയ തടസ്സമായി താന്‍ കണക്കാക്കിയിട്ടില്ലെന്ന് ബോളിവുഡ് താരം കങ്കണ. കോഫി വിത്ത് കരണ്‍ ഷോയിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. ബോളിവുഡിലെ തുടക്കകാലത്ത് തനിക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ഇതിനെ തരണം ചെയ്ത് വിജയം നേടാന്‍ തനിക്ക് സാധിച്ചുവെന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

സ്വജനപക്ഷപാതമെന്നത് എല്ലായ്‌പ്പോഴും തമാശയല്ലെന്നും, അത് ജീവന്‍ തന്നെ അപകടത്തിലാകാമെന്നും നടി പറഞ്ഞു. ബോളിവുഡിലെ 90 ശതാമനം പേരും സിനിമാ പശ്ചാത്തലത്തില്‍നിന്നും വരുന്നവരാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്ന ആരോപണവുമായി താരം നേരത്തെ രംഗത്തെത്തിയിരുന്നു. തപ്‌സി പന്നൂ, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളാണ് ബോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം. ഇരുവരും ബി ഗ്രേഡ് നടിമാരാണെന്നും പ്രമുഖരെ വിമര്‍ശിക്കാന്‍ ഭയക്കുന്നവരുമാണെന്ന തരത്തിലുള്ള കങ്കണയുടെ പരാമര്‍ശങ്ങളാണ് പുതിയ വിവാദങ്ങളുടെ തുടക്കം.

Anweshanam
www.anweshanam.com