പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി നരേന്‍
Entertainment

പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി നരേന്‍

പ്രിയതമ മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ നരേന്‍.

By News Desk

Published on :

പ്രിയതമ മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ നരേന്‍. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറഞ്ഞായിരുന്നു നരേന്റെ കുറിപ്പ്. അത്ര മനോഹരമല്ലാത്ത അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്നേഹിച്ച് നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്.'- നരേന്‍ തന്റെ ഇന്‍സ്റ്റഗ്രാം കുറിച്ചു. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം മഞ്ജുവിന് പിറന്നാളാശംസകള്‍ അറിയിച്ചു.

മലയാളികളുടെ പ്രിയ താരമാണ് നരേന്‍. ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം പിന്നീട് അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍ , ക്ലാസ്മേറ്റ്സ്, ഒടിയന്‍, കൈദി തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മിന്നും താരമായി മാറി.

Anweshanam
www.anweshanam.com