പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു

ഇന്നലെ രാത്രി 10 .15 യോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മാഹിമിലെ എസ് എൽ രഹേജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ  റാത്തോഡ് അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് (66 ) അന്തരിച്ചു. കോവിഡ് ബാധ മൂലം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10 .15 യോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മാഹിമിലെ എസ് എൽ രഹേജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോടാണ് മരണവാർത്ത സ്ഥിരീകരിച്ചത്. പിതാവിന്റെ ആത്മതാവിന് വേണ്ടി പ്രാർഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററിൽ കുറിച്ചു.സംഗീത സംവിധായക ജോഡികളായ നദീം-ശ്രാവൺ കൂട്ട് കെട്ടിലൊരാളാണ് ശ്രാവൺ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com