സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ അ​ന്ത​രി​ച്ചു
Entertainment

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ അ​ന്ത​രി​ച്ചു

ക​ലാ​ഭ​വ​ന്‍​മ​ണി​ക്ക് വേ​ണ്ടി 45 കാ​സ​റ്റു​ക​ള്‍​ക്ക് അദ്ദേഹം ഈ​ണം നൽകി. ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി, അ​മ്മ ഉ​മ്മ മ​മ്മി തു​ട​ങ്ങി​യ കാ​സ​റ്റു​ക​ള്‍ വി​ജ​യ​ന്‍റെ കയ്യൊപ്പ് പതിഞ്ഞവയാണ്

By News Desk

Published on :

വൈ​പ്പി​ന്‍: ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ പാ​ട്ടു​ക​ള്‍​ക്ക് ഈ​ണം ന​ല്‍​കി ശ്രദ്ധേയനായ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ (65) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇന്ന് രാ​വി​ലെ​യാ​യി​രു​ന്നു അന്ത്യം. ഒ​രാ​ഴ്ച‍​യാ​യി ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സംസ്കാരം വൈ​കു​ന്നേ​രം നാ​ലി​ന് മു​രു​ക്കും​പാ​ടം ശ്മ​ശാ​ന​ത്തി​ല്‍ വച്ച് ന​ട​ക്കും.

ക​ലാ​ഭ​വ​ന്‍​മ​ണി​ക്ക് വേ​ണ്ടി 45 കാ​സ​റ്റു​ക​ള്‍​ക്ക് അദ്ദേഹം ഈ​ണം നൽകിയിട്ടുണ്ട്. ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി, അ​മ്മ ഉ​മ്മ മ​മ്മി, സ്വാ​മി തി​ന്ത​ക​ത്തോം തു​ട​ങ്ങി​യ മ​ണി​യു​ടെ ഹി​റ്റു കാ​സ​റ്റു​ക​ള്‍ വി​ജ​യ​ന്‍റെ കയ്യൊപ്പ് പതിഞ്ഞവയാണ്.

മൂ​ന്ന് മ​ല​യാ​ള സി​നി​മ​കൾക്കും നി​ര​വ​ധി ത​മി​ഴ് മ​ല​യാ​ളം റീ​മേ​ക്കു​ക​ള്‍​ക്കും കാ​സ​റ്റു​ക​ള്‍​ക്കും വി​ജ​യ​ന്‍ ഈണം പകർന്നു. മൂവായിരത്തോളം ഗാ​ന​ങ്ങ​ള്‍​ക്ക് അദ്ദേഹം സം​ഗീ​തം നൽകിയിട്ടുണ്ട്. 1983ല്‍ ​ഓ​ണ​ക്കാ​ല​ത്തി​റ​ങ്ങി​യ അ​ത്ത​പ്പൂ​ക്ക​ളം എ​ന്ന ആ​ല്‍​ബ​മാ​ണ് ആ​ദ്യ​ത്തെ ആ​ല്‍​ബം. സു​ജാ​യ​ത​യും മാ​ര്‍​ക്കോ​സും ചേ​ര്‍​ന്നാണ് ഇത് ആ​ല​പി​ച്ചത്.

വൈ​പ്പി​ന്‍ നെ​ടു​ങ്ങാ​ട് മ​ണി​യ​ന്‍​തു​രു​ത്തി​ല്‍ ചാ​ത്ത​ന്‍റെ​യും കു​ഞ്ഞു​പെ​ണ്ണി​ന്‍റെ​യും മ​ക​നാ​ണ് വി​ജ​യ​ന്‍. ഭാ​ര്യ: ദേ​വി. മ​ക്ക​ള്‍: നി​സ​രി, സ​രി​ഗ.

Anweshanam
www.anweshanam.com