പ്രശസ്ത സംഗീത സംവിധായകൻ ഐസക്ക് തോമസ് കോട്ടുകപ്പള്ളി അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ ഐസക്ക് തോമസ് കോട്ടുകപ്പള്ളി അന്തരിച്ചു

കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി

ചെന്നൈ: പ്രശസ്ത സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.

കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. ചലച്ചിത്രസംവിധാനത്തിലും തിരക്കഥാരചനയിലും പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി. സംഗീതത്തിൽ ഇദ്ദേഹം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി

കെ.ജി. ജോര്‍ജിന്റെ മണ്ണിലൂടെ സിനിമയിലെത്തിയത്. പിന്നീട് അരവിന്ദന്‍റെ തമ്പില്‍ അസിസ്റ്റന്‍റ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീത രംഗത്തേക്കെത്തിയത്.

2010 ല്‍ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന് മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി. 2004 ല്‍ സഞ്ചാരം എന്ന ചിത്രത്തിന് മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടി.

തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി (ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004)

No stories found.
Anweshanam അന്വേഷണം
www.anweshanam.com