സിനിമ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല

ചലച്ചിത്ര സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണു തീരുമാനം
സിനിമ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ ഉടന്‍ സിനിമ തിയേറ്ററുകള്‍ തുറക്കില്ല. ഈ മാസം 15 മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും തിയേറ്ററുകള്‍ തുറക്കുന്നതിനോടു ചലച്ചിത്ര സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണു തീരുമാനം.

നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കും. തുറന്നാല്‍ത്തന്നെ സിനിമ കാണാന്‍ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Related Stories

Anweshanam
www.anweshanam.com