ആകാംക്ഷ നിറച്ച് 'സ്റ്റാര്‍' ട്രെയിലര്‍ പുറത്ത്

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്.
ആകാംക്ഷ നിറച്ച് 'സ്റ്റാര്‍' ട്രെയിലര്‍ പുറത്ത്

ആകാംക്ഷ നിറച്ച് സ്റ്റാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥിരാജും ജോജു ജോര്‍ജും ഷീലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമിന്‍ ഡി സില്‍വയാണ്.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. സിനിമയില്‍ ഗായത്രി അശോക്, ജാഫര്‍ ഇടുക്കി, സുബ്ബലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തരുണ്‍ ഭാസ്‌കറാണ്. സുവിന്‍ സോമശേഖരന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് എം ജയചന്ദ്രനും രഞ്ജിന്‍ രാജുവും ചേര്‍ന്നാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് സിനിമ നിര്‍മ്മിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com