കേന്ദ്രസര്‍ക്കാരിന്റെ ദേശഭക്തി സിനിമാ ഫെസ്റ്റിവല്‍ ആരംഭിച്ചു
Entertainment

കേന്ദ്രസര്‍ക്കാരിന്റെ ദേശഭക്തി സിനിമാ ഫെസ്റ്റിവല്‍ ആരംഭിച്ചു

മലയാളത്തില്‍ നിന്ന് മൂന്ന് സിനിമകളുണ്ട്.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ 73ാം സ്വന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദേശഭക്തി ഫിലിം ഫെസ്റ്റിവള്‍ ആരംഭിച്ചു. ആഗസ്റ്റ് 7 ന് ആരംഭിച്ച ഫെസ്റ്റിവലില്‍ മലയാളത്തില്‍ നിന്ന് മൂന്ന് സിനിമകളാണ് ഉള്ളത്. മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ദി ബോര്‍ഡര്‍, ടി അരവിന്ദന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വന്ദേമാതരം, ജി അരവിന്ദന്റെ മോഹന്‍ലാല്‍ ചിത്രം ഉത്തരായണം എന്നിവയാണവ.

ഇതിന് പുറമെ തമിഴ്, കന്നഡ, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിന്നും ചിത്രങ്ങള്‍ ഉണ്ട്. തമിഴില്‍ നിന്ന് വീരപാണ്ഡ്യ കട്ടബൊമ്മനും റോജയുമാണ് ഉള്ളത്. അമിതാഭ് ബച്ചന്‍ അക്ഷയ് കുമാറിന്റെ കാക്കി, റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി, ശ്യാം ബെനഗലിന്റെ ഗാന്ധി സേ മഹാത്മ തക്, ബിമല്‍ റോയിയുടെ ഉദായര്‍ പാദേ, രാജ്കുമാര്‍ സന്തോഷിയുടെ ദ ലെജന്‍ഡ് ഓഫ് ഭഗത് സിംഗ് എന്നിവയും ഫെസ്റ്റിവലില്‍ ഉണ്ട്.

ഓഗസ്റ്റ് 7 മുതല്‍ ഓഗസ്റ്റ് 21 വരെ സിനിമാസ് ഓഫ് ഇന്ത്യ എന്ന വെബ്‌സൈറ്റിലൂടെയാണ് ദേശസ്‌നേഹം പ്രമേയമാക്കിയ സിനിമകളുടെ സ്ട്രീമിംഗ്.

Anweshanam
www.anweshanam.com