മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. ചിത്രീകരണം നവംബറില്‍ ആരംഭിക്കും
മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

ഗ്രാന്റ് മാസ്റ്റര്‍, വില്ലന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം ഗ്രാമാന്തരീക്ഷണത്തിലാണ് കഥ പറയുക. നര്‍മരംഗങ്ങള്‍ക്ക് പ്രധാന്യമുള്ളതാകും സിനിമ .

മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടും. മാസ് എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ട് മോഹന്‍ലാല്‍ സമ്മതം അറിയിച്ചു. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. സിനിമ നവംബറില്‍ ആരംഭിക്കും.

മാടമ്പി ആണ് മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒരുക്കിയ സിനിമ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മധുരരാജയാണ് ഉദയകൃഷ്ണയുടെ രചനയിൽ അവസാനം പുറത്തിറങ്ങിയത്. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രൂസ് ലീ ആണ് ഉദയകൃഷ്ണയുടെ രചനയിൽ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Related Stories

Anweshanam
www.anweshanam.com