വിവാഹിതനായ പുരുഷനുമായി ബന്ധം സ്ഥാപിച്ച സ്ത്രീ; നയന്‍താരക്കെതിരെ വിവാദപരാമര്‍ശവുമായി മീര മിഥുന്‍

നയന്‍സിന്റെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടാണ് മീരയുടെ പരാമര്‍ശം.
വിവാഹിതനായ പുരുഷനുമായി ബന്ധം സ്ഥാപിച്ച സ്ത്രീ; നയന്‍താരക്കെതിരെ വിവാദപരാമര്‍ശവുമായി മീര മിഥുന്‍

നയന്‍താരക്കെതിരെ വിവാദപരാമര്‍ശവുമായി ബിഗ്‌ബോസ് മുന്‍ മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍. നയന്‍സിന്റെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടാണ് മീരയുടെ പരാമര്‍ശം. വിവാഹിതനായ പുരുഷനുമായി ബന്ധം സ്ഥാപിച്ച സ്ത്രീയാണ് നയന്‍താര. ഇവരാണ് ചിത്രത്തില്‍ ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും ഇത് അപമാനകരമാണെന്നും മീര മിഥുന്‍ ട്വീറ്റ് ചെയ്തു.

' അവര്‍ക്ക് അമ്മന്‍ ആരാണെന്ന് അറിയുമോ? ഇത്രയും വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല, മീരയുടെ ട്വീറ്റ്.

അതേസമയം, നയന്‍സിന്റെ ആരാധകര്‍ മീര മിഥുനിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസമെന്നാണെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ലേഡി സൂപ്പര്‍ സ്റ്റാര്‍ അമ്മനായി എത്തുന്ന പുതിയ ചിത്രമാണ് മുക്കുത്തി അമ്മന്‍.

ആര്‍.ജെ. ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകരില്‍ ഒരാളായ ആര്‍.ജെ. ബാലാജിയും നയന്‍സിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com