തീയേറ്റർ ആവേശം ഉണർന്നു; റിലീസ് പ്രഖ്യാപിച്ച് മരക്കാർ

തീയേറ്റർ ആവേശം ഉണർന്നു; റിലീസ് പ്രഖ്യാപിച്ച് മരക്കാർ

മലയാള സിനിമപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന മരക്കാർ പ്രദർശനത്തിനെത്തുന്നു. കോവിഡിനെ തുടർന്ന് മാറ്റിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു‌. ഈ വർഷം മാർച്ച് 26 ന് ചിത്രം തിയറ്ററുകളിലെത്തും. നിർമാതാക്കളായ ആശീർവാദ് ഫിലിംസ് ആണ് റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടത്.

തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. മരക്കാർ പോലുള്ള വലിയ സിനിമയുടെ തിയറ്റർ റിലീസ് സിനിമാ ഇൻഡ്സ്ട്രിക്ക് വലിയ ഉണർവേകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും.

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന മരക്കാർ മലയാളത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും ചിലവേറിയ സിനിമയാണ്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ആവേശത്തിലാണ് ആരാധകർ.

അതേസമയം, മരക്കാറിനെ കൂടാതെ 85 സിനിമകളാണ് തിയറ്റർ റിലീസിനായി കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.

Related Stories

Anweshanam അന്വേഷണം
www.anweshanam.com