തമിഴ്‌നടൻ വിവേകിന്റെ മരണത്തിൽ വിവാദ പരാമർശം; നടൻ മൻസൂർ അലി ഖാനെതിരെ പോലീസ് കേസ്

സംഭവം വിവാദമായതിന് പിന്നാലെ മൻസൂറിന് എതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോൾ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് മൻസൂർ.
തമിഴ്‌നടൻ  വിവേകിന്റെ മരണത്തിൽ വിവാദ പരാമർശം; നടൻ  മൻസൂർ അലി ഖാനെതിരെ പോലീസ് കേസ്

ചെന്നൈ: തമിഴ്‌നടൻ വിവേകിന്റെ മരണത്തിന് പിന്നാലെ അതിൽ പ്രതികരണവുമായി എത്തിയ മൻസൂർ അലി ഖാന്റെ പ്രതികരണം വൈറൽ ആയിരുന്നു. കോവിഡ് വാക്‌സിനാണ് വിവേകിന്റെ മരണകാരണമെന്ന് നടൻ കൂടിയായ മൻസൂർ അലി ഖാൻ പറഞ്ഞു.

സംഭവം വിവാദമായതിന് പിന്നാലെ മൻസൂറിന് എതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോൾ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് മൻസൂർ.

ചെന്നൈ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. മൻസൂറിന്റെ വിവാദ പരാമർശത്തിൽ ബി ജെ പി നേതാവ് രാജശേഖരൻ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

കോവിഡ് വാക്‌സിനെതിരെ ഒന്നും പറഞ്ഞില്ലെന്നും നിർബന്ധിച്ച് വാക്‌സിൻ എടുക്കുന്ന കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com