'മണിയറയിലെ അശോകന്‍' തിരുവോണ ദിനത്തില്‍ നെറ്റ്ഫ്‌ലിക്‌സില്‍
Entertainment

'മണിയറയിലെ അശോകന്‍' തിരുവോണ ദിനത്തില്‍ നെറ്റ്ഫ്‌ലിക്‌സില്‍

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടത്.

News Desk

News Desk

മണിയറയിലെ അശോകന്‍ തിരുവോണദിനമായ ആഗസ്റ്റ് 31ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനൊരുങ്ങുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമാണ്.

ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവരുടെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണന്‍ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു.

Anweshanam
www.anweshanam.com