നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍

ഗൗതമിയും മകളും താമസിക്കുന്ന കോടമ്പാക്കത്തെ വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്.
നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍

ചെന്നൈ: ചലച്ചിത്ര താരം ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റില്‍. 29 കാരനായ പാണ്ഡ്യനാണ് അറസ്റ്റിലായത്. ഗൗതമിയും മകളും താമസിക്കുന്ന കോടമ്പാക്കത്തെ വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്.

വീടിന്റെ മതില്‍ ചാടി കടന്നാണ് പ്രതി അകത്ത് പ്രവേശിച്ചത്. വീട്ടുജോലിക്കാരനായ സതീഷാണ് പാണ്ഡ്യനെ ആദ്യം കണ്ടത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

Related Stories

Anweshanam
www.anweshanam.com