‘ആണും പെണ്ണും’; പുതിയ ആന്തോളജി ചിത്രം വരുന്നു

‘ആണും പെണ്ണും’; പുതിയ ആന്തോളജി ചിത്രം വരുന്നു

രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജി ചിത്രം 'ആണും പെണ്ണും' ഒരുങ്ങുന്നു. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ഉൾപ്പെടുന്ന ആന്തോളജി ചിത്രത്തിന്റെ പോസ്റ്ററും ഇതിനോടകം ശ്രെധ നേടുന്നുണ്ട്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് ആന്തോളജി സിനിമയില്‍ വരുന്നത്. മൂന്നു കഥകളെ ആസ്പദമാക്കിയാണ് മൂന്ന് ഹ്രസ്വ ചിത്രങ്ങളും വരുന്നത്.

ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകന്‍ വേണുവിന്റെ ചിത്രം ഒരുങ്ങുന്നത്. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നത്. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും വേണു തന്നെയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആറാണ്.

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്ന ചിത്രത്തിൽ ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com