ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ നേർന്നു സൂപ്പർ താരങ്ങൾ
Entertainment

ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ നേർന്നു സൂപ്പർ താരങ്ങൾ

മരണത്തെ ഭയമില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍, അയാള്‍ ഒന്നുകില്‍ കള്ളം പറയുകയാണ്, അല്ലെങ്കില്‍ അയാള്‍ ഒരു പട്ടാളക്കാരനാണ്

Thasneem

ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മലയാള സിനിമാലോകത്തിന്റെ ആദരാഞ്ജലികള്‍. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ സൈനികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

"മരണത്തെ ഭയമില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍, അയാള്‍ ഒന്നുകില്‍ കള്ളം പറയുകയാണ്, അല്ലെങ്കില്‍ അയാള്‍ ഒരു പട്ടാളക്കാരനാണ്. ജീവന്‍ ബലിയര്‍പ്പിച്ച ധീരരായവര്‍ക്ക് സല്യൂട്ട്," എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്.

'ഗല്‍വാന്‍ താഴ്‌വരയിൽ പൊലിഞ്ഞ ധീര ജവാന്മാര്‍ക്ക് പ്രാണാമം' എന്ന് മമ്മൂട്ടി കുറിച്ചു.

Anweshanam
www.anweshanam.com