അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ്
Entertainment

അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ്

ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

News Desk

News Desk

ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വ്യക്തമാക്കിയത്- എഎന്‍ഐ റിപ്പോര്‍ട്ട്.

തനിക്ക് കോവിഡ് പോസ്റ്റീവാണെന്നും സുഖമായി ഇരിക്കുന്നുവെന്നും പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലെന്നും നടി പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് വീട്ടില്‍ തന്നെ സ്വയം നിരീക്ഷണത്തിലാണെന്നും നടി വ്യക്തമാക്കി. എല്ലാവരും വീടുകളില്‍ തന്നെ സുരക്ഷിതരയായി ഇരിക്കണമെന്ന് നടി അഭ്യര്‍ത്ഥിച്ചു. മലൈകയ്ക്ക് രോഗ ശാന്തി അറിയിച്ച് ബോളിവുഡ് സിനിമാ ലോകം രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നടനും മലൈകയുടെ കാമുകനുമായ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അര്‍ജുന്‍ കപൂര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്.

Anweshanam
www.anweshanam.com