മഹേഷും മാരുതിയും' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
Entertainment

മഹേഷും മാരുതിയും' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

News Desk

News Desk

'ആസിഫ് അലി നായകനാകുന്ന 'മഹേഷും മാരുതിയും' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് സുകുമാരന്‍ പുറത്തിറക്കി. സേതു സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വിഎസ്എല്‍ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'കെട്ട്യോളാണെന്റെ മാലാഖ' യാണ് ആസിഫ് അലിയുടെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞേലദോ എന്ന ആസിഫിന്റെ പുതിയ ചിത്രം ചിത്രീകരണം ആരംഭിക്കുകയും ചിത്രത്തിന്റെ ഗാനം ഉള്‍പ്പെടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

Anweshanam
www.anweshanam.com