കോവിഡ് കാലത്ത് മകനുമൊത്ത് സിനിമാ പരീക്ഷണവുമായി എം എ നിഷാദ്

കോവിഡ് കാലത്ത് മകനുമൊത്ത് സിനിമാ പരീക്ഷണവുമായി എം എ നിഷാദ്

കോവിഡ് കാലത്ത് വ്യത്യസ്‌ത ചിന്തയുമായി ചലച്ചിത്ര നിർമ്മാതാവ് എം എ നിഷാദ്. തന്റെ പുതിയ ഹൃസ്വ ചിത്രം റിലീസാകുന്നു എന്ന വാർത്തയാണ് അദ്ദേഹം ഫേസ്ബൂക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

ഫേസ്ബൂക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രിയരേ, ഈ കോവിഡ് കാലം,മാറ്റങ്ങളുടേയും,പരീക്ഷണങ്ങളുടേയും കൂടി കാലമാണെന്ന് ഞാൻ വിശ്വസിക്കുന്നു...അല്ലെങ്കിൽ,സ്വാതന്ത്ര്യമോഹികളായ നാമെല്ലാം അടച്ചിരിപ്പിന്റ്റെ കാലത്തിലാണെന്നും കൂടി പറയേണ്ടി വരും...

തീയറ്ററിൽ പോയി എന്നാണ് നമ്മൾ സിനിമ കാണുന്നത് ? അറിയില്ല...പക്ഷെ സിനിമ കാണാതെ നമ്മളിൽ ചിലർക്ക് കഴിയില്ല പ്രത്യേകിച്ച് എന്നെ പോലെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്...യൂറ്റൂബിലും,നെറ്റ് ഫ്ളിക്സിലും മറ്റും സിനിമകളും വെബ് സീരീസും കണ്ട് സമയം ചെലവഴിക്കുന്നു... അങ്ങനെ ഒരു നാളിൽ എനിക്ക് വന്ന ഒരു ചിന്തയാണ്,ഒരു ഷോർട്ട് ഫിലിം (ഹൃസ്വ ചിത്രം) ചെയ്താലോ എന്ന്...

ചിന്ത,ഒരാഗ്രഹമായി മാറാൻ അധികം താമസിച്ചില്ല...പിന്നെ ഒട്ടും വൈകിയില്ല...ഒരു പരീക്ഷണത്തിനിറങ്ങി...പരീക്ഷണ വസ്തു എന്റ്റെ മൊബൈൽ ഫോണും...അപ്പോൾ,പിന്നെ വേണ്ടത് ഒരു നടനെയാണ്...ഒട്ടും ആലോചിക്കാതെ,അതും കണ്ടെത്തി സ്വന്തം വീട്ടിൽ നിന്ന് തന്നെ...ഇംറാൻ നിഷാദ്(ഉണ്ണി) എന്ന എന്റ്റെ മകൻ...അതും ഒരു പരീക്ഷണം തന്നെ...

അഭിനയിക്കാൻ വയ്യ എന്ന്‌ അവൻ. കടുത്ത മെസ്സി ഫാനായ അവനെ പലതരം പ്രലോഭനങ്ങളാൽ ഒരു വിധം അനുനയിപ്പിച്ച്,Samsung 10 S എന്ന എന്റ്റെ മൊബൈൽ ക്യാമറയുടെ മുന്നിൽ നിർത്തി...അപ്പോൾ പറഞ്ഞ് വരുന്നത്,ഷോർട്ട് ഫിലിം പൂർത്തിയായി..MAN MEDIA എന്ന എന്റ്റെ youtube ചാനലിലൂടെ അത് ഉടൻ പുറത്തിറക്കുന്നതാണ്...

അതിന് മുമ്പ്,നാട്ടു നടപ്പെന്ന രീതിയിൽ ചില പതിവുകളൊക്കെയുണ്ടല്ലോ...Title launch.First look poster അങ്ങനെയൊക്കെ...ആ കർമ്മം നിർവ്വഹിക്കുന്നത് നമ്മുടെ ചങ്ക് ചാക്കോച്ചനാണ്..

കുഞ്ചാക്കോബോബന്റ്റെ ഫേസ് ബുക്ക് പേജിലും (facebook.com/KunchackoBoban),ഇൻസ്റ്റഗ്രാമിലും (instagram.com/kunchacks)നാളെ 19/08/2020 കൃത്യം 12.30 pm ന് ഇംറാനേയും,അവന്റ്റെ സിനിമയേയും അദ്ദേഹം അവതരിപ്പിക്കുന്നതാണ്...

നിങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകണം... കട്ടക്ക് കൂടെയുണ്ടാവണം...

Dear friends, I believe this covid period is also one of great change and innovation. All of us who aspire for freedom...

Posted by MA Nishad on Tuesday, August 18, 2020

Related Stories

Anweshanam
www.anweshanam.com