ഹൊറര്‍ ചിത്രവുമായി അക്ഷയ്കുമാര്‍; ട്രെയിലര്‍ കാണാം...

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 9ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
ഹൊറര്‍ ചിത്രവുമായി അക്ഷയ്കുമാര്‍; ട്രെയിലര്‍ കാണാം...

ഹൊറര്‍ ചിത്രവുമായി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍. രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം ലക്ഷ്മി ബോംബിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ട്രെയിലറിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 9ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

തമിഴ് സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ റീമേക്കാണ് ലക്ഷ്മി ബോംബ്. തമിഴ് പതിപ്പില്‍ രാഘവ ലോറന്‍സ് തന്നെയാണ് പ്രാധന വേഷത്തില്‍ എത്തുന്നത്. 2007ല്‍ പുറത്തിറങ്ങിയ മുനി എന്ന ഹൊറര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാഞ്ചന. രാഘവ ലോറന്‍സ്, ശരത് കുമാര്‍, ലക്ഷ്മി റായ്, കോവൈ സരള, ദേവന്‍,ബാബു ആന്റണി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ചിത്രം വന്‍ ഹിറ്റായിരുന്നു. കല്‍പന എന്ന പേരില്‍ കന്നഡയിലും മായ എന്ന പേരില്‍ സിംഹളയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com