ഇനി എന്നെ ആരു കാണണമെന്ന് ഞാന്‍ തീരുമാനിക്കും

പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം കുറുപ്പിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി.
ഇനി എന്നെ ആരു കാണണമെന്ന് ഞാന്‍ തീരുമാനിക്കും

പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം കുറുപ്പിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിത കഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് കുറുപ്പ്. വളരെ സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രമോ വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഒരു നിര്‍മാതാവ് ദുല്‍ഖര്‍ തന്നെയാണ്. വിനി വിശ്വലാല്‍ ക്രിയേറ്റീവ് ഡയറക്ടറായ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് വിവേക് ഹര്‍ഷനാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com