മലയാളക്കരയുടെ വാനമ്പാടിക്ക് ഇന്ന് പിന്നാള്‍ മധുരം

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിന്നണി ഗാനരംഗത്ത് തിളങ്ങി നില്‍ക്കുന്ന പ്രിയ ഗായികയ്ക്ക് ഇന്ന് പിന്നാള്‍ മധുരം.
മലയാളക്കരയുടെ വാനമ്പാടിക്ക് ഇന്ന് പിന്നാള്‍ മധുരം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിന്നണി ഗാനരംഗത്ത് തിളങ്ങി നില്‍ക്കുന്ന പ്രിയ ഗായികയ്ക്ക് ഇന്ന് പിന്നാള്‍ മധുരം. പിറന്നാള്‍ ആശംസ നേര്‍ന്ന് തെന്നിന്ത്യന്‍ സംഗീത ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ ഗാനവിസ്മയം ഇന്ന് 57ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

മലയാളം, തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ ചിത്ര പാട്ടുകള്‍ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ല്‍ പത്മശ്രീ പുരസ്‌കാരവും ചിത്രക്ക് ലഭിച്ചു. എം.ജി. രാധാകൃഷ്ണന്‍ ആണ് 1979-ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ ചിത്രയ്ക് അവസരം നല്‍കിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ 'ചെല്ലം ചെല്ലം' എന്ന ഗാനം പാടി.

Related Stories

Anweshanam
www.anweshanam.com