ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങി കീര്‍ത്തി സുരേഷ് ചിത്രം 'മിസ് ഇന്ത്യ'

നവംബര്‍ നാലിന് നെറ്റ്ഫ്‌ലെക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങി കീര്‍ത്തി സുരേഷ് ചിത്രം 'മിസ് ഇന്ത്യ'

നടി കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രം 'മിസ് ഇന്ത്യ' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നു. നവംബര്‍ നാലിന് നെറ്റ്ഫ്‌ലെക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനൊടകം ശ്രദ്ധ നേടിയിരുന്നു.

വന്‍ തിരിച്ചടികള്‍ക്കിടയിലും ജീവിത വിജയം നേടാന്‍ ശ്രമിക്കുന്ന സംരംഭക ആയിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യന്‍ തേയിലയുടെ രുചി വിദേശികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണ് സംയുക്ത എന്ന സംരംഭക. വിജയ വഴികളില്‍ സംയുക്ത നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. നദിയ മൊയ്തുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com