നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

തുടര്‍ച്ചയായി വിദ്വേഷ ജനകമായ പോസ്റ്റുകള്‍ ഇട്ടതിനാണ് നടപടി.
നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍. തുടര്‍ച്ചയായി വിദ്വേഷ ജനകമായ പോസ്റ്റുകള്‍ ഇട്ടതിനാണ് നടപടി. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നടി ട്വറ്ററില്‍ കുറിച്ചിരുന്നു.

ബംഗാളില്‍ മമത നയിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് ജയിച്ചതോടെ അവിടെ രാഷ്ട്രപതി ഭരണം വേണമെന്നാണ് കങ്കണ ആവശ്യപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടി കങ്കണയ്‌ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മുപ്പത് ലക്ഷത്തോളം ഫോളോവേഴ്സ് ആണ് കങ്കണയ്ക്ക് ട്വിറ്ററിലുള്ളത്. അതേസമയം, തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്തുത അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതായാണ് ട്വിറ്ററിന്റെ അറിയിപ്പ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com