നിറങ്ങളുടെ ഉത്സവമാണ് ഹോളി. വിവാഹശേഷമുളള ആദ്യ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി കാജള്‍ അഗര്‍വാള്‍. മുംബൈയിലെ വീട്ടിലാണ് നടിയും ഭര്‍ത്താവും ഹോളി ആഘോഷിച്ചത്.
അതേസമയം, കുടുംബത്തോടൊപ്പമാണ് സണ്ണി ലിയോണി ഹോളി ആഘോഷിച്ചത്. ഏറ്റവും മികച്ച ഹോളി എന്ന കുറിപ്പോടെയാണ് താരം സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മക്കളായ നിഷ, ആഷര്‍, നോഹ എന്നിവരെയും കാണാം. നീല നിറത്തിലുള്ള സല്‍വാറാണ് സണ്ണിയുടെ വേഷം.
Comments