വിജയ് സേതുപതി ചിത്രം കാ പെ രണസിങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ചിത്രത്തില്‍ നടന്‍ രംഗരാജ് പാണ്ഡെ, അഭിഷേക്, അരുണ്‍രാജ കാമരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
വിജയ് സേതുപതി ചിത്രം കാ പെ രണസിങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

വിജയ് സേതുപതി നായകനായെത്തുന്ന കാ പെ രണസിങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. രാഷ്ട്രീയ പശ്ചാത്തലം ആസ്പദമാക്കിയുള്ള കഥയാണ് കാ പെ രാണസിങ്കം പറയുന്നത്.പി. വീരുമാണ്ടി സംവിധാനം ചെയ്യുന്ന സിനിമ കെ.ജി.ആര്‍. സ്റ്റൂഡിയോസിന്റെ ബാനറില്‍ കൊട്ടപാടി ജെ. രാജേഷാണ് നിര്‍മിക്കുന്നത്.

ചിത്രത്തില്‍ നടന്‍ രംഗരാജ് പാണ്ഡെ, അഭിഷേക്, അരുണ്‍രാജ കാമരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം - ജിബ്രാന്‍, ഛായാഗ്രാഹണം - എന്‍ കെ ഏകാംബരം, പത്രാധിപര്‍ ശിവാനന്ദീശ്വരന്‍ എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ സാങ്കേതിക സംഘം.

Related Stories

Anweshanam
www.anweshanam.com