ജോഷി -സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും;പാപ്പനായി സുരേഷ് ഗോപി

സുരേഷ്ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്,കനിഹ, ചന്ദുനാഥ്‌,വിജയരാഘവൻ, ടിനി ടോം,ഷമ്മി തിലകൻ,തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ജോഷി -സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും;പാപ്പനായി സുരേഷ് ഗോപി

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. "പാപ്പൻ "എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് "പാപ്പൻ".

സുരേഷ്ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്,കനിഹ, ചന്ദുനാഥ്‌,വിജയരാഘവൻ, ടിനി ടോം,ഷമ്മി തിലകൻ,തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി,

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com