മധുരവുമായി ജോജു; ടീസര്‍ പുറത്ത്

ജൂണ്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകന്‍ അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം.
മധുരവുമായി ജോജു; ടീസര്‍ പുറത്ത്

ജോജു ജോര്‍ജ് നായകനായി എത്തുന്ന മധുരം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജൂണ്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകന്‍ അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജോജുവിന് പുറമെ അര്‍ജുന്‍ അശോകന്‍ നിഖിലാ വിമല്‍, ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രണയം തുളുമ്പുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com