മേരി ആവാസ് സുനോയുമായി ജയസൂര്യ

ചിത്രത്തില്‍ ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. സിനിമ നിര്‍മിക്കുന്നത് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ്.
മേരി ആവാസ് സുനോയുമായി    ജയസൂര്യ

വെള്ളം എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ച് ജയസൂര്യ. വെള്ളത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ചിത്രം ഒരുക്കുന്നത്. ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന സിനിമയുടെ സംവിധായകനും പ്രജേഷ് സെന്‍ ആയിരുന്നു.

ചിത്രത്തിന്റെ പേര് മേരി ആവാസ് സുനോ എന്നാണ്. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘മേരി ആവാസ് സുനോ’ക്കുണ്ട്.റേഡിയോ ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.ചിത്രത്തിലെ മറ്റൊരു നായിക ശിവദയാണ്.

ചിത്രത്തില്‍ ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. സിനിമ നിര്‍മിക്കുന്നത് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ്. തിരുവനന്തപുരം, മുംബൈ, കശ്മീര്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com