ഇരുൾ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്

ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ.
ഇരുൾ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്

ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവർ അഭിനയിക്കുന്ന ഇരുൾ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്. സ്ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന സീരിയൽ കില്ലറുമായി ബന്ധപ്പെട്ടാണ് ചിത്രത്തിൻെണ് കഥാ. ചിത്രം ഏപ്രിൽ 2ന് നെറ്റ്ഫ്ലികിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും.

ആകാംഷ നിറഞ്ഞ ട്രെയിലറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .ഒരു വീട്ടിലാണ് കഥ നടക്കുന്നത് .ബേസ്‌മെന്റിൽ ഒരു മൃതദേഹം കണ്ടെത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് കഥ .

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com