ഞാൻ പ്രണയത്തിൽ;പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സണ്ണി ലിയോൺ

ഞാൻ പ്രണയത്തിൽ;പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സണ്ണി ലിയോൺ

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ദൈവത്തിന്റെ സ്വന്തം നാടുമായി പ്രണയത്തിൽ എന്ന അടിക്കുറിപ്പോടെയാണ് ആരാധകരുടെ പ്രിയ താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് സണ്ണി ലിയോൺ കേരളത്തിലെത്തിയത്.

കേരളത്തിൽ എത്തിയതിനു ശേഷം ഒരാഴ്ച ക്വാറന്റീനിൽ ആയിരുന്നു താരം. ക്വാറന്റീനിൽ കഴിഞ്ഞ് പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികൾക്കും താരം ഡേറ്റ് നൽകിയിരുന്നു. തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർട്ടിൽ തയ്യാറാക്കിയ സദ്യ ആസ്വദിക്കുന്ന സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കേരളീയ വേഷം ധരിച്ച് എത്തിയ താരവും കുടുംബവും സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com