രാജ്യാന്തര ചലച്ചിത്രമേള 2021 ഫെ​ബ്രു​വ​രി​യി​ല്‍

2021 ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുന്നതെന്നാണ് ചലച്ചിത്ര അക്കാദമി അറിയിച്ചിരിക്കുന്നത്
രാജ്യാന്തര ചലച്ചിത്രമേള 2021 ഫെ​ബ്രു​വ​രി​യി​ല്‍

തിരുവനന്തപുരം: 25-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള അടുത്ത വര്‍ഷം നടക്കും. 2021 ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുന്നതെന്നാണ് ചലച്ചിത്ര അക്കാദമി അറിയിച്ചിരിക്കുന്നത്. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​സം​ബ​റി​ല്‍ ന​ട​ക്കേ​ണ്ട ച​ല​ച്ചി​ത്ര മേ​ള അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​വും ച​ല​ച്ചി​ത്ര മേ​ള ന​ട​ത്തു​ക. ച​ല​ച്ചി​ത്ര മേ​ള​യി​ലേ​ക്കു​ള്ള എ​ന്‍​ട്രി​ക​ള്‍ ഐ​എ​ഫ്‌എ​ഫ്കെ വെ​ബ്സൈ​റ്റ് വ​ഴി സ​മ​ര്‍​പ്പി​ക്കാം.

2019 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നും 2020 ഓ​ഗ​സ്റ്റ് 31നും ​ഇ​ട​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ചി​ത്ര​ങ്ങ​ള്‍​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കു​ക. എ​ന്‍​ട്രി​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 31ന് ​ഉ​ള്ളി​ലും പ്രി​വ്യൂ മെ​റ്റീ​രി​യ​ല്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് മു​ന്‍​പും അ​യ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​നി​മ​ക​ളു​ടെ പ​ട്ടി​ക ഡി​സം​ബ​ര്‍ പ​ത്തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com