ഐഎഫ്എഫ്കെ : സൗജന്യ കോവിഡ് പരിശോധന നാളെ മുതല്‍

ഫെബ്രുവരി 15 മുതൽ 17 വരെയാണ് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുക
ഐഎഫ്എഫ്കെ : സൗജന്യ കോവിഡ് പരിശോധന നാളെ മുതല്‍

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവർക്കുള്ള കോവിഡ് ആൻറിജൻ ടെസ്റ്റ് നാളെ മുതൽ. ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ, വോളൻറിയർമാർ, ചലച്ചിത്ര പ്രവർത്തകർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്കാണ് ആരോഗ്യ വകുപ്പിൻറെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമി കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

മേളയുടെ മുഖ്യ വേദിയായ സരിത തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശോധന നടത്തുന്നത്. ഫെബ്രുവരി 15 മുതൽ 17 വരെയാണ് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുക . പ്രതിനിധികൾക്കുള്ള കോവിഡ് പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാദമി എസ്എംഎസിലൂടെ നൽകിയിട്ടുണ്ട്.

ടെസ്റ്റ് സമയത്തും പാസ് വിതരണത്തിലും ഉൾപ്പടെ മേളയുടെ നടത്തിപ്പിലുടനീളം കർശന കോവിഡ് പ്രതിരോധ നടപടികളാണ് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com