എനിക്ക് തിരിച്ച് പോയി ഒരു ചായക്കട തുറക്കാം; പ്രധാനമന്ത്രിയെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്

നരേന്ദ്ര മോദിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് നടന്റെ ട്വീറ്റ്.
എനിക്ക് തിരിച്ച് പോയി ഒരു ചായക്കട തുറക്കാം; പ്രധാനമന്ത്രിയെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. നരേന്ദ്ര മോദിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് നടന്റെ ട്വീറ്റ്. മോദിയെന്ന വ്യക്തിയിലല്ല കാര്യമെന്നും തനിക്കു വേണമെങ്കില്‍ തിരിച്ചുപോയി ഒരു ചായക്കട തുറക്കാമെന്നും 2014 ഏപ്രില്‍ 29 നാണ് മോദി ട്വീറ്റ് ചെയ്തത്.

'ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. എന്നാല്‍ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്. എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 'ഈ പോസ്റ്റില്‍ മോദി പറയുന്ന എല്ലാ കാര്യത്തിനോടും താന്‍ യോജിക്കുന്നുവെന്നും എന്നാല്‍ നിങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയുമോ ?',എന്നുമാണ് നടന്റെ ചോദ്യം. സിദ്ധാര്‍ത്ഥ് പങ്കുവെച്ചതോടെ മോദിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. നേരത്തെയും ബിജെപിയെ വിമര്‍ശിച്ച് നടന്‍ ട്വീറ്റ് ചെയ്തിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com