ദുൽഖറിന്റെ രണ്ടാം തമിഴ് ചിത്രം ‘ഹേയ് സിനാമിക’ ചിത്രീകരണം ആരംഭിച്ചു

കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായി വേഷമിടുന്നത്
ദുൽഖറിന്റെ രണ്ടാം തമിഴ് ചിത്രം ‘ഹേയ് സിനാമിക’ ചിത്രീകരണം ആരംഭിച്ചു

കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ നായകനാകുന്ന തമിഴ് ചിത്രം‘ഹേയ് സിനാമിക’ ചിത്രീകരണം പുനരാരംഭിച്ചു.

നേരത്തെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായി വേഷമിടുന്നത്.

റിലയൻസ് എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. പ്രീത ജയരാമൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ,തെരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് കൊറിയോഗ്രാഫി ഒരുക്കിയത് ബൃന്ദയാണ്.

Related Stories

Anweshanam
www.anweshanam.com