ആ ഷൂ നക്കിയുടെ പേര് കേരളംചവറ്റു കൊട്ടയിലേക്ക് എറിയണം: ഗോൾവാൾക്കർവിവാദത്തിൽ പ്രതികരിച്ച് ഹരീഷ് പേരടി

ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നായിരിക്കും സ്ഥാപനത്തിന്റെ പേര്.
ആ ഷൂ നക്കിയുടെ പേര് കേരളംചവറ്റു കൊട്ടയിലേക്ക് എറിയണം: ഗോൾവാൾക്കർവിവാദത്തിൽ പ്രതികരിച്ച് ഹരീഷ് പേരടി

പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ആര്‍എസ്എസ് നേതാവായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ പേരിടാനുളള കേന്ദ്രതീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി.

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം’ അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ കാമ്പസിന് ഗോള്‍വാള്‍ക്കറിന്റെ പേരിടുമെന്ന്കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനാണ് പ്രഖ്യാപിച്ചത്.

ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നായിരിക്കും സ്ഥാപനത്തിന്റെ പേര്.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിക്ക് ഗോൾവാൾക്കറിന്‍റെ പേര് കൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് എംഎൽഎ ശബരീനാഥൻ പറഞ്ഞു. ശാസ്‍ത്രജ്ഞരുടെ പേരാണ് സെന്ററിന് കൊടുക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നത് ആർഎസ്എസ് കേരളത്തിലും നടപ്പാക്കുന്നുവെന്നും ശബരീനാഥൻ എംഎൽഎ പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നും പേരിടൽ നീക്കത്തെ എതിര്‍ക്കുമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ആർ.എസ്.എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്‍റെ പേരില്‍ കേരളത്തില്‍ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. വർഗീയത പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോൾവാൾക്കറിന് ശാസ്‍ത്രവുമായി എന്താണ് ബന്ധമുള്ളതെന്ന് ശശി തരൂർ എം.പി ചോദിച്ചു

Related Stories

Anweshanam അന്വേഷണം
www.anweshanam.com