ജെ.സി.ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഹരിഹരന്

മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ളതാണ് പുരസ്കാരം.
ജെ.സി.ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഹരിഹരന്

മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019 ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഹരിഹരന്. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ഇത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.

എം.ടി വാസുദേവൻ നായർ ചെയർമാനും സംവിധായകൻ ഹരികുമാർ, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ഒരു വടക്കൻ വീരഗാഥ, സർഗം, പരിണയം, കേരളവർമ്മ പഴശ്ശിരാജ തുടങ്ങി മലയാള സിനിമ ലോകത്ത് ഏറെ ശ്രദ്ധനേടിയ ഒരു കൂട്ടം സിനിമകളുടെ സംവിധായകനാണ് ഹരിഹരൻ.

Related Stories

Anweshanam
www.anweshanam.com