" വനിതാ കോംബാറ്റ് പൈലറ്റ് " എന്ന ശ്രീവിദ്യയുടെ അവകാശവാദങ്ങളോട് പ്രതികരിച്ച് ഗുഞ്ചന്‍ സക്സേന
Entertainment

" വനിതാ കോംബാറ്റ് പൈലറ്റ് " എന്ന ശ്രീവിദ്യയുടെ അവകാശവാദങ്ങളോട് പ്രതികരിച്ച് ഗുഞ്ചന്‍ സക്സേന

'ഞാന്‍ കാര്‍ഗിലില്‍ പോയപ്പോള്‍, റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ ചരിത്രം സൃഷ്ടിക്കാനോ ശ്രമിച്ചിട്ടില്ല. എന്റെ ഏക ലക്ഷ്യം പറക്കലും ജോലി ചെയ്യുക എന്നതും മാത്രമായിരുന്നു.

News Desk

News Desk

മുന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റ് ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 'ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍. ഗുഞ്ചന്‍ സക്‌സേന വ്യോമസേനയുടെ ആദ്യ വനിതാ കോംബാറ്റ് പൈലറ്റ് അല്ലെന്ന് സഹപ്രവര്‍ത്തകയായിരുന്ന ശ്രീവിദ്യ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ ഗുഞ്ചന്‍ സക്സേന പ്രതികരിച്ചു.

'ഞാന്‍ കാര്‍ഗിലില്‍ പോയപ്പോള്‍, റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ ചരിത്രം സൃഷ്ടിക്കാനോ ശ്രമിച്ചിട്ടില്ല. എന്റെ ഏക ലക്ഷ്യം പറക്കലും ജോലി ചെയ്യുക എന്നതും മാത്രമായിരുന്നുവെന്ന്'ഗുഞ്ചന്‍ സക്‌സേന എന്‍ഡിടിവിയോട് പറഞ്ഞു.

കാര്‍ഗില്‍ സംഘര്‍ഷത്തിന്റെ അവസാനത്തില്‍, വ്യോമസേന ഒരു മാധ്യമ ആശയവിനിമയത്തിന് ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അതില്‍ വ്യോമസേനയ്ക്കായി പറക്കുന്ന ആദ്യ വനിതയായി തന്റെ പേര് പരാമര്‍ശിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. '1999 ജൂലൈ മുതല്‍ ഇന്നുവരെ, നിരവധി തലക്കെട്ടുകളിലും നിരവധി ലേഖനങ്ങളിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡുകളിലും വ്യോമസേന നടത്തിയ പ്രമോഷന്‍ പരീക്ഷകളിലൊന്നിലും എന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സക്‌സേന കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷങ്ങളിലെല്ലാം ഇതിനെക്കുറിച്ച് ഒരു തരത്തിലുള്ള വിവാദവും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. 1999 ജൂലൈ മുതല്‍ ഇന്നുവരെ, ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടായതായി ഞാന്‍ കാണുന്നില്ല. പിന്നെ ആകെ വന്ന മാറ്റം ആ ചിത്രം റിലീസ് ചെയ്തുവെന്നത് മാത്രമാണ്.

കഴിഞ്ഞയാഴ്ച്ച എന്റെ സഹപ്രവര്‍ത്തകയായിരുന്ന ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് (റിട്ട.) ശ്രീവിദ്യ രാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. അതില്‍ ജാന്‍വി കപൂര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തെ പബ്ലിസിറ്റിക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ വസ്തുതകള്‍ വളച്ചൊടിച്ചുവെന്ന് പരാമര്‍ശിച്ചിരുന്നു. സിനിമയില്‍, കാര്‍ഗില്‍ പ്രവര്‍ത്തനങ്ങളില്‍ പറക്കുന്ന ഒരേയൊരു ലേഡി പൈലറ്റായി ഗുഞ്ചന്‍ സക്സേനയെ കാണിച്ചുവെന്നും ഇത് വസ്തുതാപരമായി തെറ്റാണെന്നും ഞങ്ങളെ ഒരുമിച്ചാണ് ഉധാംപൂരിലേക്ക് നിയോഗിച്ചതെന്നും ശ്രീവിദ്യ രാജന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ശ്രീവിദ്യയുടെ ആരോപണം ശരിയല്ലെന്നും കാര്‍ഗില്‍ സംഘര്‍ഷം നടക്കുമ്പോള്‍ ശ്രീനഗറില്‍ വിന്യസിച്ച യൂണിറ്റിന്റെ ആദ്യ ഡിറ്റാച്ച്‌മെന്റില്‍ പുരുഷ എതിരാളികളോടൊപ്പം അയച്ച ആദ്യത്തെ വനിതാ പൈലറ്റ് താനായിരുന്നുവെന്നും ഗുഞ്ചന്‍ സക്‌സേന പറഞ്ഞു.

'കാര്‍ഗില്‍ പ്രവര്‍ത്തനത്തിനിടയില്‍' താന്‍ ഒരിക്കലും ശ്രീവിദ്യയ്ക്കൊപ്പം പറന്നിട്ടില്ലെന്നും ഒരേ സമയം ശ്രീനഗറില്‍ നിലയുറപ്പിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''ഒരാഴ്ച മുമ്പ് ആരാണ് വന്നത് എന്നതിനെക്കുറിച്ച് അതെങ്കിലും തരത്തിലുള്ള വിശദീകരണത്തിനായി ഞാന്‍ ആഗ്രഹിക്കുന്നില്ല.

സിനിമയില്‍ കാണിച്ച സംഭവങ്ങളെക്കുറിച്ചും വ്യോമസേനയെ ചിത്രീകരിക്കുന്നതിനെക്കുറിച്ചും നിരവധി ആളുകള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. വിരമിച്ച വിംഗ് കമാന്‍ഡര്‍ നമൃത ചാണ്ടി സിനിമാ പ്രവര്‍ത്തകര്‍ നുണപറയുന്നുവെന്ന് നേരത്തെ തുറന്ന കത്തിലൂടെ ആരോപിച്ചിരുന്നു. ഗുഞ്ചനല്ല ശ്രീവിദ്യ രാജനാണ് കാര്‍ഗിലിലേക്ക് പറന്ന ആദ്യ വനിത പൈലറ്റെന്നും ഈ ബഹുമതി ശ്രീവിദ്യയില്‍ നിന്ന് തട്ടിമാറ്റിയതില്‍ അവര്‍ക്ക് പരാതികളൊന്നുമുണ്ടാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നമൃത ചാണ്ടി പറഞ്ഞു.

Anweshanam
www.anweshanam.com