ബോ​ളി​വു​ഡ് താ​രം ഗോ​വി​ന്ദ​യ്ക്ക് കോ​വി​ഡ്

ഗോ​വി​ന്ദ​യു​ടെ ഭാ​ര്യ സു​നി​ത അ​ഹൂ​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചത്
ബോ​ളി​വു​ഡ് താ​രം ഗോ​വി​ന്ദ​യ്ക്ക് കോ​വി​ഡ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം ഗോ​വി​ന്ദ​യ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ഗോ​വി​ന്ദ​യു​ടെ ഭാ​ര്യ സു​നി​ത അ​ഹൂ​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചത്‌. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​രി​ശോ​ധ​ന​യി​ല്‍ ഗോ​വി​ന്ദ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി സു​നി​ത വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

57 കാ​ര​നാ​യ താ​ര​ത്തി​ന് നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​നി​ത പ​റ​ഞ്ഞു.

നേരത്തെ, സൂ​പ്പ​ര്‍ താ​രം അ​ക്ഷ​യ് കു​മാ​റി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് പോ​സി​റ്റി​വാ​യ വി​വ​രം താ​രം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com